About us
വല്ലപ്പുഴ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നറിയപ്പെടുന്ന ഈ സ്‌ഥാപനം 30-07-1946 ൽ വല്ലപ്പുഴ പി. സി. സി സൊസൈറ്റി ആയി പ്രവർത്തനം ആരംഭിക്കുകയും,1950-55 കാലഘട്ടത്തിൽ റേഷൻ വ്യാപാരം നിർത്തലാക്കപ്പെട്ടപ്പോൾ.പി സി സി സൊസൈറ്റികളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് 01-07-1956 മുതൽക്ക് വല്ലപ്പുഴ പി. സി. സി സൊസൈറ്റി ഒരു റൂറൽ ബാങ്കാക്കി മാറ്റി പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് 1959ൽ വല്ലപ്പുഴ അഗ്രിക്കൾച്ചർ ബാങ്കാക്കിമാറ്റുകയും, പിന്നീട് 02-05-1961 ൽ ഒരുസർവ്വീസ് സഹകരണ ബാങ്കാക്കി ഒറ്റപ്പാലം താലൂക്കിലെ നെല്ലായ ആസ്ഥാനമായി രജിസ്‌റ്റർ ചെയ്യുകയും, 03-07-1961ൽ വല്ലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ എഫ് 1207 നെല്ലായ പിഒ.പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ബാങ്കിന്റെ പ്രവർത്തനപരിധി നെല്ലായ പഞ്ചായത്ത് പ്രദേശം മുഴുവനും വല്ലപ്പുഴ പഞ്ചായത്തിലെ കുറുവട്ടൂർ പ്രദേശമൊഴികെയുള്ള വല്ലപ്പുഴ പഞ്ചായത്തും കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടറ്റ അംശം ഒഴികെയുള്ള കുലുക്കല്ലൂർ പഞ്ചായത്തുമടങ്ങുന്ന പ്രദേശമാണ്.
1961ൽ ഒരു സർവ്വീസ് സഹകരണ ബാങ്കാക്കി മാറ്റുമ്പോൾ 1352 മെമ്പർമാരും 33140 ക ഓഹരിമൂലധനവും 89000/നിക്ഷേപവും രണ്ട് ലക്ഷം രൂപ കടം വായ്‌പ ബാക്കിയും മൂന്ന് ലക്ഷം രൂപ പ്രവർത്തന മൂലധനവവും ഉണ്ടായിരുന്നബാങ്ക് ഇന്ന് 9481 എ ക്ലാസ് അംഗങ്ങളും 287.87 ലക്ഷം രൂപ ഓഹരി മൂലധനവും, 266 കോടി രൂപ നിക്ഷേപവും 207 കോടി രൂപ വായ്‌പയും, 276 കോടി രൂപ പ്രവർത്തന മൂലധനവുമുള്ള ഒരു സൂപ്പർ ഗ്രേഡ് ബാങ്ക് ആയി 6 ബ്രാഞ്ചുകളും 40 സ്‌ഥിരം ജീവനക്കാരുമായി തുടർച്ചയായി ലാഭകരമായി ക്ലാസ് 1 സൂപ്പർഗ്രേഡ് ബാങ്ക് ആയി പ്രവർത്തിച്ച് വരുന്നു. 1946 വല്ലപ്പുഴ PCC സൊസൈറ്റി ആയി പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രസിഡണ്ട് ശ്രീ ടി ഉണ്ണികണ്ഠനുണ്ണിയും വല്ലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ആക്കി പ്രവർത്തനം മാറ്റിയപ്പോൾ ശ്രീ N ശേഖരനുണ്ണി വാരിയറും ആയിരുന്നു പ്രസിഡണ്ട്
അംഗങ്ങൾക്ക് ഭൂപണയത്തിന്മേൽ 20 ലക്ഷം രൂപയും സ്വർണ്ണപണയത്തിന്മേൽ 25 ലക്ഷം രൂപയും വായ്‌പ നൽകിവരുന്നു. അംഗങ്ങൾക്ക് 15 ശതമാനം ഡിവിഡണ്ട് നൽകി വരുന്നു. നെല്ലായ ഹെഡ് ഓഫീസ് ഷോപ്പിങ്ങ് ബിൽഡിംഗിൽ നീതി മെഡിക്കൽ സ്‌റ്റോറും നെല്ലായ വല്ലപ്പുഴ കുലുക്കല്ലൂർ മാരായമംഗലം എന്നിവിടങ്ങളിൽ രാസവള വിൽപന ശാലയും പ്രവർത്തിക്കുന്നു. കർഷക മെമ്പർമാർക്ക് മൂന്ന് ലക്ഷം രൂപ വരെ 7 ശതമാനം പലിശ നിരക്കിൽ കിസാൻ ക്രെഡിറ്റ് കാർഷിക വായ്‌പയും നൽകുന്നു.



Why to Choose VSCB?
With our Expertise in Banking Industry and Ussage of Modern Technology Make us Stand Unique and Agile in the Co-operative Banking Industry
NEFT, RTGS, QR CODE
24*7 Money Transfer to any Account in India Hazzle Free
Holiday & Evening Branch
Even if you run out of business hours we got you covered
Mobile Banking
All your needs are covered even without visiting the Branch